സ്വാഗതം

സ്വാഗതംവെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA.

നമ്മുടെ മലയാളി സമൂഹത്തിന്‍റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.കേരളത്തിലേയും,നമ്മള്‍ ജീവിക്കുന്ന ഈ നാട്ടിലേയും വിവിധ ആഘോഷങ്ങളില്‍ പങ്കു ചേരുക,

ഒഴിവുസമയങ്ങളില്‍ ജോലിയുടെ സംഘര്‍ഷങ്ങളില്‍ നിന്നു മാറി കാരംസ്,ചെസ്സ് മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുക ,കൂടാതെ കുടുംബങ്ങളുടെ ഒത്തുചേരല്‍,സൗഹൃദ സംഭാഷണങ്ങള്‍,ആരോഗ്യകരവും ജൈവീകവുമായ ചര്‍ച്ചകള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സംഗീതോപകരണങ്ങളിലുള്ള പരിശീലനം,സിനിമാ പ്രദര്‍ശനം,വിവിധ തരത്തിലുള്ള  പഠന ക്ലാസുകൾ,സേവന പ്രവര്‍ത്തനങ്ങള്‍,തുടങ്ങിയ അനേകം കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഈ എളിയ ശ്രമത്തിന് വെസ്റ്റണിലെ എല്ലാ മലയാളികളുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്.എല്ലാ മലയാളി കുടുംബങ്ങളേയും ഈ അവസരത്തില്‍ ഈ സംഘടനയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.